Friday, July 17, 2026
Kerala News

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

 വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നു. വിഷയത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെ.സി. വേണുഗോപാല്‍ അനുകൂല വിഭാഗത്തിന്റെ നിലപാട്.

കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ നിലപാടിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വിശദീകരണം. എംഎസ്സി-അദാനി കരാര്‍ കൈമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കരാര്‍ കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശങ്കകളുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. ഇതോടെ വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം രാഷ്ട്രീയ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment