Monday, August 3, 2026
Kerala News

രാഹുല്‍, ഷാഫി പറമ്പിലിന്റെ നോമിനി: വെളിപ്പെടുത്തി സുധാകരന്‍; സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി അംഗീകരിച്ചാണെന്നും കെ.പി.സി.സി പ്രസിഡന്റ്

രാഹുല്‍, ഷാഫി പറമ്പിലിന്റെ നോമിനി: വെളിപ്പെടുത്തി സുധാകരന്‍; സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി അംഗീകരിച്ചാണെന്നും കെ.പി.സി.സി പ്രസിഡന്റ്


പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് ഷാഫി പറമ്പിലാണെന്ന് വെളിപ്പെടുത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എന്നാല്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി അംഗീകരിച്ചാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. 


ഷാഫിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളില്‍ കഴമ്പില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment