മഹാബലിപുരം: തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നാല് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 118 പ്രമുഖ നേതാക്കള്‍ തമിഴക വെട്രി കഴകത്തില്‍ (ടിവികെ) ചേര്‍ന്നു. ഇവര്‍ക്കൊപ്പം ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ടിവികെയുടെ മഹാസമ്മേളനത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു.
മുന്‍ മന്ത്രിമാരായ സി. വിജയഭാസ്‌കര്‍, എം.ആര്‍. വിജയഭാസ്‌കര്‍, എം.എസ്.എം. ആനന്ദ്, സി. വളര്‍മതി എന്നിവര്‍ക്കൊപ്പം മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള 118 നേതാക്കളെയാണ് ടിവികെ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം 200 ബസുകളിലായാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ മഹാബലിപുരത്തെ മഹാസമ്മേളന വേദിയിലെത്തിയത്. വരും ദിവസങ്ങളിലും കൂടുതല്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ ടിവികെയില്‍ ചേരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അണ്ണാ ഡിഎംകെ വിട്ട് ടിവികെയില്‍ ചേര്‍ന്നത് മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ചാണെന്ന് മുന്‍ മന്ത്രി സി. വിജയഭാസ്‌കര്‍ 24-നോട് പ്രതികരിച്ചു.
ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, കെ.എ. സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന്‍, കെ.ജി. അരുണ്‍ രാജ് എന്നിവരുള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments
No comments yet. Be the first to comment!
Leave a Comment