Friday, July 17, 2026
Kerala News

പിണറായി വിജയന്റെ ഡല്‍ഹി യാത്രാ വിവാദം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

 പിണറായി വിജയന്റെ ഡല്‍ഹി യാത്രാ വിവാദം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര തടസപ്പെട്ട സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് ചീഫ് സെക്രട്ടറി എ. ജയ തിലക് വിശദീകരണം തേടിയിട്ടുണ്ട്.

കേരള ഹൗസ് റെസിഡന്റ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സംഭവത്തില്‍ രേഖാമൂലം വിശദീകരണം തേടിയിരുന്നു. യാത്ര സംബന്ധിച്ച വിവരം ഇന്‍ഡിഗോയ്ക്ക് ഇമെയിലിലൂടെയും വിമാനത്താവളത്തില്‍ എത്തിയ ശേഷം വാക്കാലും അറിയിച്ചിരുന്നുവെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസറുടെ വിശദീകരണം.

എന്നാല്‍, യാത്ര സംബന്ധിച്ച ഇമെയില്‍ ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ഇന്‍ഡിഗോ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ വ്യക്തത തേടി ചീഫ് സെക്രട്ടറി വിമാനക്കമ്പനിക്ക് നോട്ടീസ് നല്‍കിയത്. കേരള ഹൗസ് റെസിഡന്റ് കമ്മിഷണറും സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കും.

യാത്രാ വിവരങ്ങള്‍ ഇമെയിലിലൂടെ അയച്ചെങ്കിലും അത് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് അഞ്ച് മണിക്കൂറിലധികം ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു.

സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കേരള ഹൗസ് റെസിഡന്റ് കമ്മിഷണര്‍ അശ്വതി ശ്രീനിവാസ് അറിയിച്ചതിന് പിന്നാലെയാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment