തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ധനവകുപ്പ് വസ്തുതാപരമായ പരിശോധന നടത്തിയ ശേഷമാണോ ധവളപത്രം പുറത്തിറക്കിയതെന്ന് നിയമസഭയില്‍ അദ്ദേഹം ചോദിച്ചു. പുതുയുഗ കേരളം എന്നത് ഒരു മുദ്രാവാക്യം മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമില്ലെന്നും അതുമായി ബന്ധപ്പെട്ട കര്‍മ്മപരിപാടികളെക്കുറിച്ച് ഒരു വരിപോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സംസ്ഥാന ജനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്ന ഒരു പ്രഖ്യാപനവും നയപ്രഖ്യാപനത്തിലില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പരാജയം അംഗീകരിച്ചാണ് തങ്ങള്‍ പോകുന്നതെങ്കിലും ഇതോടെ എല്ലാം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment