Friday, July 17, 2026
Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവാരോപണം; രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവാരോപണം; രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

2025 ആഗസ്റ്റില്‍ റീജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആഗസ്റ്റ് 6-ന് വൃക്കയിലെ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി കീഹോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും, ഡോക്ടര്‍മാര്‍ തെറ്റായി വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ക്രമേണ മോശമായതായും ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ഏപ്രില്‍ 1-ന് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് മെയ് 18-ന് റീജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലും വൃക്കകളിലും അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് 30-ന് ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം യൂറോളജി വിഭാഗം മേധാവിക്ക് 5,000 രൂപ കൈക്കൂലി നല്‍കിയതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ യൂറോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment