Friday, July 17, 2026
Kerala News

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, നിരവധി പേര്‍ക്ക് പരിക്ക്


കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 നാണ് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബി ആക്രമണ വിവരം സ്ഥിരീകരിച്ചു.

ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും വിമാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു

ടെര്‍മിനലില്‍ യാത്രക്കാരുടെ തിരക്ക് നിലനിന്ന സമയത്താണ് ആക്രമണം നടന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിലെ സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ക്വിഷം ദ്വീപിലെ തങ്ങളുടെ സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പ്രസ്താവനയില്‍ അറിയിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment