Friday, July 17, 2026
Kerala News

ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം; സിപിഎം അംഗമായതായി കെ.ടി ജലീല്‍

 ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം; സിപിഎം അംഗമായതായി കെ.ടി ജലീല്‍

മലപ്പുറം: ഇനി സിപിഎം സഹയാത്രികന്‍ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍. താനും പങ്കാളിയും പാര്‍ട്ടി അംഗത്വം എടുക്കുന്നുവെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്.  മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം എടുക്കാനാകില്ലെന്ന് വ്യാപക വ്യാജ പ്രചരണമുണ്ട്. അതിനെതിരായ പ്രതിരോധം കൂടിയാണ് തന്റെ പാര്‍ട്ടി അംഗത്വമെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും 2006ല്‍ തുടങ്ങിയ ആത്മബന്ധം രണ്ട് പതിറ്റാണ്ടിനിടയില്‍ ഒരു ഘട്ടത്തിലും ദുര്‍ബലമായിട്ടില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം വലതുപക്ഷ പിന്തിരിപ്പന്‍മാരാല്‍ എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ-സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധം കൂടിയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാനുള്ള തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment