Friday, July 17, 2026
India News

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.05-ന് രാജ്ഭവനില്‍ (ലോക്ഭവന്‍) നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ഭരണമാറ്റത്തില്‍, ഡി.കെ. ശിവകുമാറിനൊപ്പം പത്ത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ജി. പരമേശ്വര പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എം.ബി. പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാര്‍ക്കിഹോളി, യു.ടി. ഖാദര്‍, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി എന്നിവര്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്. ജൂണ്‍ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇനി മന്ത്രിസഭാ വികസനം ഉണ്ടാകുക.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (CWC) അംഗമായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment