Friday, July 17, 2026
Kerala News

കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍, പൊലീസിനെതിരെയും പരാതി

കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍, പൊലീസിനെതിരെയും പരാതി



കൊച്ചി: എറണാകുളം കലൂരില്‍ പുലര്‍ച്ചെയോടെ റോഡിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികള്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ മൊഴിയെടുക്കാനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കലൂര്‍ ചക്കാലപ്പാടം റോഡില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് യുവതികളെ പതിനൊന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഘത്തില്‍ രണ്ട് യുവതികളും ഉള്‍പ്പെട്ടിരുന്നതായി വിവരം.

ആക്രമണത്തിനിടെ ഒരു യുവതിയെ നിലത്തിട്ട് ചവിട്ടുകയും കൈകള്‍ പിടിച്ച് തിരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതിയുടെ നെഞ്ചിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ആശുപത്രിയില്‍ മൊഴിയെടുക്കാനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെയും പരാതി ഉയര്‍ന്നു. പുലര്‍ച്ചെ സമയത്ത് പുറത്തുപോയതെന്തിനാണെന്നും ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും പൊലീസ് ചോദ്യം ചെയ്തതായി യുവതിയുടെ സുഹൃത്ത് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment