തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സഭയില്‍ വോട്ട് രേഖപ്പെടുത്തിയ 136 അംഗങ്ങളില്‍ 99 പേരുടെ പിന്തുണയോടെയാണ് ഷാനിമോള്‍ ഉസ്മാന്റെ ഉജ്ജ്വല വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ പരാജയപ്പെടുത്തിയാണ് അവര്‍ ഈ പദവിയിലെത്തിയത്. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
സ്പീക്കര്‍ അടക്കം 4 നാലുപേര്‍ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ , സി കെ ഹരീന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. ഷാനിമോള്‍ക്ക് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസ നേര്‍ന്നു. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ എത്തുന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തുന്ന നാലാമത്തെ വനിത എന്ന ചരിത്രനേട്ടവും ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ സ്വന്തമാക്കി.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടുളള പ്രമേയത്തിന്റെ അവതരണവും ചര്‍ച്ചയും ഇന്ന് തുടങ്ങും. എം വിന്‍സെന്റാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് റവന്യൂ മന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കും. നന്ദി പ്രമേയം ചര്‍ച്ച ചെയ്യുന്ന മൂന്നു ദിവസവും ചോദ്യോത്തര വേള ഉണ്ടാകില്ല.
Comments
No comments yet. Be the first to comment!
Leave a Comment