Friday, July 17, 2026
Kerala News

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും; സ്റ്റേ നിഷേധിച്ച് ഹൈക്കോടതി

 സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും; സ്റ്റേ നിഷേധിച്ച് ഹൈക്കോടതി


കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തുടരാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല നിലപാട്. ഇതോടെ കേസിലെ അന്വേഷണം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇഡിക്ക് സാധിക്കും.

കഴിഞ്ഞ ദിവസം വീണാ  താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതി ഉള്‍പ്പെടെ 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച കണ്ടെത്തലുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയില്‍ വാദം മുന്നോട്ടുവച്ചത്. വീണാ ടിക്കെതിരെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സിഎംആര്‍എലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളുടെ സൂചനകളുണ്ടെന്നും ഇഡി വ്യക്തമാക്കി.

അതേസമയം, ഇഡിയുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട വാദങ്ങളാണ് സിഎംആര്‍എല്‍ കോടതിയില്‍ ഉന്നയിച്ചത്. മതിയായ തെളിവുകളില്ലാതെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന നിലപാടും കമ്പനി ആവര്‍ത്തിച്ചു.

ഇഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. നീതി നിഷേധിക്കപ്പെട്ടുവെന്നാരോപിച്ചാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment