Friday, July 17, 2026
Kerala News

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും

ആലപ്പുഴ:  ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ഏറ്റെടുക്കും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തൊന്‍പതുകാരിയായ അമ്മ കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും പെണ്‍കുട്ടി തയ്യാറാകുന്നില്ല. താന്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ മൊഴി. രണ്ടുമാസത്തെ താല്‍ക്കാലിക പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ കുഞ്ഞിനെ തിരികെ വിട്ടുനല്‍കാനാണ് സി.ഡബ്ല്യു.സിയുടെ തീരുമാനം.

സംഭവത്തില്‍ അവിവാഹിതയായ പെണ്‍കുട്ടിക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്. മാനഹാനി ഭയന്നാണ് പെണ്‍കുട്ടി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞദിവസം കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പൊക്കിള്‍ക്കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം കുഞ്ഞിന് വേഗത്തില്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. നിലവില്‍ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.





Related News

Comments

No comments yet. Be the first to comment!

Leave a Comment