Friday, July 17, 2026
Kerala News

കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍

 കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍

തിരുവനന്തപുരം:  നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍.  കുഞ്ഞിനെ താന്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്‌കര്‍ പൊലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ ഞെട്ടിക്കുന്ന പാടുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലയിലേറ്റ പരുക്കിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കൂടാതെ, കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും കാല്‍വിരലുകള്‍ പൊള്ളി അടര്‍ന്ന നിലയിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതെന്ന് മാതാവിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നു. മര്‍ദനവിവരം അറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ഗുരുതരമായ ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ അഷ്‌കറിനെയും കുഞ്ഞിന്റെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമര്‍ദനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ സൂചനകള്‍ ട്വന്റിഫോര്‍ സംഘം വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിയായ അഷ്‌കറിന്റെ കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു




Related News

Comments

No comments yet. Be the first to comment!

Leave a Comment