Friday, July 17, 2026
Kerala News

വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി

വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി



തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി രേഖപ്പെടുത്തി. പ്രോട്ടോക്കോള്‍ പ്രകാരം വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് നിലപാടെന്നും എന്നാല്‍ അങ്ങനെ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംഭവത്തില്‍ വിശദീകരണം തേടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിപക്ഷം പിന്തുണച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു.

വന്ദേമാതരത്തിന് ദേശീയഗാനത്തിന് നല്‍കുന്ന രീതിയിലുള്ള ആദരം നല്‍കേണ്ട സാഹചര്യമില്ല. എല്ലാവരും എഴുന്നേറ്റ് നിന്നാണ് കേട്ടത്. എന്നാല്‍ മുഴുവന്‍ ആലപിക്കണമെന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കേണ്ട ബാധ്യത ഇല്ല, എന്ന് അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment