Saturday, July 18, 2026
Kerala News

ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്

  ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്



ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ ഡിസിസി അംഗമായി നാമനിര്‍ദേശം ചെയ്ത നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ നിരപരാധികളാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ പ്രതികരണം. ധീരജ് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

നിഖില്‍ പൈലി ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഡിസിസിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ആരെ നാമനിര്‍ദേശം ചെയ്യണമെന്നത് സിപിഐഎം തീരുമാനിക്കേണ്ട കാര്യമല്ല. കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ചരിത്രം സിപിഐഎമ്മിനുണ്ട്, സി പി മാത്യു പറഞ്ഞു.

ശനിയാഴ്ചയാണ് ധീരജ് വധക്കേസ് പ്രതിയായ നിഖില്‍ പൈലിയടക്കം അഞ്ചുപേരെ ഇടുക്കി ഡിസിസിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മജോ കാരിമുട്ടം, ജോയി വടക്കേടം, വര്‍ക്കി ആലയ്ക്കാപ്പറമ്പില്‍, ജോര്‍ജ് ജോസഫ് എന്നിവരാണ് നിഖില്‍ പൈലിക്കൊപ്പം ഡിസിസിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment