Saturday, July 18, 2026
Kerala News

മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദം: സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍

 മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദം: സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍


തൃശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്. ഹൈക്കോടതി ഉത്തരവ് പ്രകാരം അവധി ദിവസങ്ങളില്‍ വിഐപി ദര്‍ശനം അനുവദനീയമല്ലെങ്കിലും മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാര്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ഒട്ടേറെ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാകാതെ പോയെന്ന വിവരം ലഭിച്ചതായും ചെയര്‍മാന്‍ വ്യക്തമാക്കി. സംഭവത്തില്‍ എന്താണ് നടന്നതെന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി നെയ്വിളക്കുമായി എത്തിയതാണെങ്കില്‍ ആചാരപരമായി ദര്‍ശനം നടത്താന്‍ അനുമതിയുണ്ടാകാമെന്നും അത്തരത്തിലായിരുന്നോ ദര്‍ശനം നടത്തിയതെന്ന് പരിശോധിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രവളപ്പില്‍ റീല്‍സ് ചിത്രീകരണം നടന്നെന്ന ആരോപണവും ദേവസ്വം പരിശോധിക്കും. ചില ഓണ്‍ലൈന്‍ ചാനലുകള്‍ മുഖ്യമന്ത്രിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് റീല്‍സ് ചിത്രീകരിച്ചെന്ന വിവരമുണ്ടെന്നും ചെയര്‍മാന്‍ പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment