തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി വിജയന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയില്‍ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൂര്‍ണമായും കേരളീയം പരിപാടി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു.
Kerala
News
കൊട്ടിഘോഷിച്ച് ആരംഭിച്ച കേരളീയം ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍
Comments
No comments yet. Be the first to comment!
Leave a Comment