Saturday, July 18, 2026
Kerala News

ലഹരി മാഫിയക്കെതിരെ ഓപ്പറേഷന്‍ തുഫാന്‍; പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല

ലഹരി മാഫിയക്കെതിരെ ഓപ്പറേഷന്‍ തുഫാന്‍; പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരി മാഫിയയെ ശക്തമായി നേരിടുന്നതിനായി ഓപ്പറേഷന്‍ തുഫാന്‍ - ദ നര്‍ക്കോ ഹണ്ട് എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ലഹരി സംഘങ്ങളുടെ വേരറുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിപിയും പൊലീസ് ഉപദേഷ്ടാവും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തുന്ന എല്ലാവരെയും സൗഹൃദപരമായി സ്വീകരിക്കുന്ന രീതിയിലേക്ക് സംവിധാനം മാറും. സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുകയും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

പരാതികളുമായി എത്തുന്നവരുടെ പ്രശ്‌നങ്ങള്‍ സമചിത്തതയോടെ കേള്‍ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്നും പൊലീസ് പരിശീലന സിലബസിലും മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ജനങ്ങളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന രീതിയിലേക്ക് പ്രവര്‍ത്തന ശൈലി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment