Saturday, July 18, 2026
Kerala News

സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ചര്‍ച്ചയായി

 സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ചര്‍ച്ചയായി


ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ചേര്‍ന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്‍ പാളിച്ച പറ്റിയെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ചില നേതാക്കള്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്നും ആസൂത്രിതമായി ചിലരെ മത്സരരംഗത്ത് കെട്ടിവയ്ക്കുന്ന സാഹചര്യം ഉണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നേതൃത്വം നടത്തിയില്ലെന്നും നേതാക്കള്‍ സമയോചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ വിമത സ്ഥാനാര്‍ഥിത്വം ഒഴിവാക്കാനാകുമായിരുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി ഗൗരവത്തോടെ പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.

കേരളത്തിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന വിലയിരുത്തലാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെങ്കിലും ജനങ്ങളില്‍ മാറ്റം വേണമെന്ന മനോഭാവം ശക്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫിന്റെ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാനത്തെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാന്‍ വിശാലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും സിപിഐഎം വിട്ടുപോയ നേതാക്കളുടെ വിജയവും ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment