പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നു. ആറന്മുള സ്വദേശിനി 68 വയസ്സുള്ള വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം ശരീരത്തിനുള്ളില്‍ കുടുങ്ങിയെന്നാണ് ആരോപണം.
ഒരു വര്‍ഷത്തോളം ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയ നിലയില്‍ തുടരുകയായിരുന്നുവെന്നും, അത് പുറത്തെടുക്കുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ലെന്നും വത്സല പറഞ്ഞു. മുഴുവന്‍ സൂചിയും പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും, സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സൂചി പൂര്‍ണമായി നീക്കം ചെയ്യാന്‍ ശ്രമം നടത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment