കൊച്ചി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസിലെ പ്രതിയായ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ മൂന്ന് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്മയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളും കോടതി നിര്‍ദേശിച്ചു.
പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ജാമ്യാപേക്ഷയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment