Saturday, July 18, 2026
Kerala News

ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി; ബിനോയ് വിശ്വത്തിനും വിമര്‍ശനം

ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി; ബിനോയ് വിശ്വത്തിനും വിമര്‍ശനം



പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീ വിഷയത്തിലും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നാണ് യോഗത്തിലെ വിമര്‍ശനം.

ബിനോയ് വിശ്വത്തിന്റെ നിലപാടുകളും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന അഭിപ്രായവും അംഗങ്ങള്‍ മുന്നോട്ടുവച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

അട്ടപ്പാടിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റവന്യൂ വകുപ്പ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നുമാണ് പ്രധാന വിമര്‍ശനം. നെല്ല് സംഭരണ വിഷയത്തില്‍ കൃഷി, സിവില്‍ സപ്ലൈസ് മന്ത്രിമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നും ആരോപണമുയര്‍ന്നു. സിപിഐ കൈകാര്യം ചെയ്ത വകുപ്പുകള്‍ യഥാര്‍ത്ഥത്തില്‍ ഭരിച്ചത് ഉദ്യോഗസ്ഥരായിരുന്നുവെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ഇത് തിരിച്ചടിയായെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട്ടെ പേയ്‌മെന്റ് സീറ്റ് വിവാദവും യോഗത്തില്‍ ചര്‍ച്ചയായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment