പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യപരമായ സമീപനമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായതെന്ന വിമര്‍ശനം സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ പ്രതികൂല വികാരം സൃഷ്ടിച്ചുവെന്നാണ് യോഗത്തിലെ വിമര്‍ശനം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടുകളും പാര്‍ട്ടിക്ക് ഗുണകരമായില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. സിപിഐഎമ്മിനോട് അതിയായ വിധേയത്വം പുലര്‍ത്തുന്ന സമീപനമാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്നും ശക്തമായ രാഷ്ട്രീയ നിലപാട് എടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുണ്ടായി. ഡെപ്യൂട്ടി സ്പീക്കറെന്ന ചുമതലയോടൊപ്പം ജില്ലാ സെക്രട്ടറിയുടെ ഉത്തരവാദിത്വവും ഒരേസമയം വഹിച്ചതാണ് സംഘടനാപരമായ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ ചിറ്റയം ഗോപകുമാറിന് ആവശ്യമായ ഇടപെടല്‍ നടത്താനായില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബുവും സംസ്ഥാന സെക്രട്ടറി ആര്‍ രാജേന്ദ്രനും പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
Comments
No comments yet. Be the first to comment!
Leave a Comment