Saturday, July 18, 2026
Kerala News

സിപിഐഎമ്മില്‍ വിമര്‍ശന കൊടുങ്കാറ്റ്; പിണറായിക്കും എംവി ഗോവിന്ദനും എതിരെ കടുത്ത അതൃപ്തി

 സിപിഐഎമ്മില്‍ വിമര്‍ശന കൊടുങ്കാറ്റ്; പിണറായിക്കും എംവി ഗോവിന്ദനും എതിരെ കടുത്ത അതൃപ്തി


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെയാണ് വിവിധ ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, കുന്ദമംഗലം ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്.

ഇതിനിടെ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യവും ഉയര്‍ന്നു. ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ചില അംഗങ്ങള്‍ നിലപാട് എടുത്തതായും റിപ്പോര്‍ട്ടുണ്ട്.

പി ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ കെകെ ശൈലജയും പി ജയരാജനും പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യവും ഉയര്‍ന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment