തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 3,000 രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം ആശാപ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പായസ വിതരണം നടത്തിയും പരസ്പരം മധുരം പങ്കുവെച്ചുമായിരുന്നു ആഘോഷം. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
ആശ സംഗമ വേദിയിലെത്തിയ നടന്‍ പ്രേംകുമാര്‍ ആശാപ്രവര്‍ത്തകരുടെ സമരത്തെ ധീരമായ പോരാട്ടമെന്ന് വിശേഷിപ്പിച്ചു. പലരും പരിഹസിച്ചപ്പോഴും തളരാതെ അവര്‍ മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനൊപ്പം സമൂഹം മുഴുവന്‍ നിന്നുവെന്നും ആശാപ്രവര്‍ത്തകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്നും പ്രേംകുമാര്‍ പ്രതികരിച്ചു.
ആശ സമരത്തിന് മുന്‍പും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ സംഭവം ചര്‍ച്ചയായിരുന്നു. അന്ന് ആശ സമരത്തിന്റെ രക്തസാക്ഷി എന്നാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
എന്നാല്‍ തനിക്ക് രക്തസാക്ഷി പരിവേഷം ആവശ്യമില്ലെന്നും ഒരു സാധാരണ മനുഷ്യനായാണ് ആശാപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ വിഷയമല്ലെന്നും യേശുക്രിസ്തുവാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment