Monday, August 3, 2026
Kerala News

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കും ദാരുണാന്ത്യം; തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി സ്ഥാനാര്‍ഥികള്‍

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കും ദാരുണാന്ത്യം; തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി സ്ഥാനാര്‍ഥികള്‍


പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സല്‍(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നു. വടകക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ വ്യക്തമാക്കി.

അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ ഇന്ന് ഉച്ചവരെ റദ്ദാക്കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment