ഡൽഹി: ഇന്ന് വൈകിട്ട് നാല് മണിക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരും. എല്ലാ മന്ത്രിമാര്‍ക്കും ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. വിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തുന്നതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം വിളിച്ചത്. കേന്ദ്രമന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, സഹമന്ത്രിമാര്‍ തുടങ്ങിയവരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇറാൻ യുദ്ധസാഹചര്യങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും ക്രൂഡ് ഓയില്‍ ലഭ്യതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗം അവലോകനം ചെയ്യും. നിലവില്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനും പ്രതിസന്ധി പരിഹരിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാര അനൗപചാരിക സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി എന്നിവര്‍ സംഘത്തിലുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും, വിവിധ പദ്ധതികളുടെ പുരോഗതിയും, പൗരന്മാര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
Comments
No comments yet. Be the first to comment!
Leave a Comment