തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പിന്‍വലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് റദ്ദാക്കുന്നതെന്നും, യുഡിഎഫ് സബ് കമ്മിറ്റി നടത്തിയ പഠനവും വിശദമായ റിപ്പോര്‍ട്ടുമാണ് തീരുമാനത്തിന് അടിസ്ഥാനമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനിന് പകരമായി സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴി തുടങ്ങിയ പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment