കൊച്ചി: ആദ്യ ഭാര്യയും ഗായികയുമായ അമൃതയുമായി വിവാഹ മോചനത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിരന്തരം വിവാദങ്ങളുമായി നിറഞ്ഞു നിന്ന നടന്‍ ബാല വീണ്ടും വിവാഹിതനായി. ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. ബുധനാഴ്ച രാവിലെ 8.30 ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഫെയ്‌സ്ബുക്കിലൂടെയാണ് ബാല പുതിയ വിവാഹത്തിന്റ സൂചനകള്‍ പങ്കുവച്ചത്. കരള്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലാത്തതിനാല്‍ ഇപ്പോഴത്തെ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളുണ്ടായിരുന്നില്ല.
വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് 74 വയസായ അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തതെന്നും ബാല കൂട്ടിച്ചേര്‍ത്തു.
Kerala
News
നടന്‍ ബാല വീണ്ടും വിവാഹിതനായി: വധു ബന്ധുവായ ചെന്നൈ സ്വദേശിനി കോകില; ഇത് ബാലയുടെ മൂന്നാം വിവാഹം
Comments
No comments yet. Be the first to comment!
Leave a Comment