Saturday, July 18, 2026
Kerala News

പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം

പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം



പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയുംതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നാണ് നിരവധി അംഗങ്ങളുടെ അഭിപ്രായം.

കണ്ണൂരില്‍ പാര്‍ട്ടി പ്രതിസന്ധി നേരിട്ട സമയത്ത് സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ എം.വി. ഗോവിന്ദന്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് മുന്തൂക്കം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതു മുഖ്യമന്ത്രിയാക്കാനായിരുന്നു, തോല്‍വിക്കുശേഷം പ്രതിപക്ഷ നേതാവാക്കാനല്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ചില അംഗങ്ങള്‍ ശക്തമായി മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയായിരിക്കെ ഓഫീസ് പാര്‍ട്ടിയില്‍നിന്ന് അകന്നു നിന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും യോഗത്തില്‍ ആരോപിച്ചു. കൂടാതെ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ബോര്‍ഡ്-കോര്‍പ്പറേഷനുകളിലേയ്ക്ക് നിയമിച്ചതും മന്ത്രിമാരുടെ പ്രവര്‍ത്തനശൈലിയും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment