Saturday, July 18, 2026
Kerala News

അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്‍

അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ യാത്രകളില്‍ അനാവശ്യ വാഹനങ്ങളും അമിത സുരക്ഷയും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പൈലറ്റും എസ്‌കോര്‍ട്ട് വാഹനവും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. യാത്രയ്ക്കിടെ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡുകള്‍ ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കി.

എസ്‌കോര്‍ട്ട് വാഹനവും ഒഴിവാക്കണമെന്ന നിലപാട് സതീശന്‍ സ്വീകരിച്ചെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഇത് അംഗീകരിച്ചില്ലെന്നാണ് വിവരം.

നവകേരള യാത്രയ്ക്ക് പിന്നാലെ മുന്‍മുഖ്യമന്ത്രിയുടെ യാത്രാ ക്രമീകരണങ്ങള്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് സതീശന്റെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ മണിക്കൂറുകളോളം റോഡുകള്‍ അടച്ചിടുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ട്രാഫിക് സിഗ്‌നലുകള്‍ പോലും ഓഫാക്കുന്ന രീതിയും വിമര്‍ശന വിധേയമായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment