Saturday, July 18, 2026
Kerala News

അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല

 അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല


കൊച്ചി: അമ്മ സംഘടനയുടെ ഓഫീസില്‍ തൊഴില്‍ പീഡനം ഉണ്ടായെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് നോര്‍ത്ത് പൊലീസ് വ്യക്തമാക്കി. പരാതി ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുന്നില്ലെന്നതാണ് പൊലീസിന്റെ നിലപാട്.

ഉണ്ണി ശിവപാലിനെയും കുക്കു പരമേശ്വരനെയുംതിരെ അതുല്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് തൊഴില്‍ സംബന്ധമായ പരാതിയായതിനാല്‍ ജില്ലാ ലേബര്‍ ഓഫീസറുടെ പരിഗണനയ്ക്ക് വിടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തു. വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു. അതേസമയം, പരാതിയില്‍ അതുല്യ തന്റെ നിലപാട് മാറ്റിയിട്ടില്ല.

ഈ വിഷയത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അമ്മ സംഘടനയ്ക്കുള്ളില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും ചേരിപ്പോര്‍ക്കും വഴിവെച്ചിരിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment