കണ്ണൂര്‍: എ.ഡി.എം കെ.നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തില്‍ ഗൂഢാലോചന അടക്കമുള്ള ആക്ഷേപങ്ങള്‍ക്ക് ബലപ്പെട്ടിരിക്കുകയാണ്. നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് സൂചിപ്പിച്ചുള്ള പി.പി. ദിവ്യയുടെ പ്രസംഗം പിന്നെ ഏത് സാഹചര്യത്തിലാണ് എന്നതും അന്വേഷിക്കേണ്ടതാണെന്നും റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നു.
എ.ഡി.എം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.
ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചായിരുന്നു പി.പി. ദിവ്യയുടെ പ്രസംഗം. ഈ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്.
നവീന്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിംഗ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്മേലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന.
ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും നവീന്‍ ബാബു എന്‍.ഒ.സി നല്‍കാന്‍ വൈകിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് പി.പി. ദിവ്യയ്ക്ക് കുരുക്കാകുകയാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ചയാണ് നടക്കുക.
Kerala
News
കൈക്കൂലി വാങ്ങിയില്ല, സ്വീകരിച്ചത് നിയമപരമായ നടപടികളെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ചത് പിന്നെയെന്തിന്?
Comments
No comments yet. Be the first to comment!
Leave a Comment