Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്‍

 മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്‍


കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അടുത്ത 24 മണിക്കൂറിനകം തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരന്‍ അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച പട്ടികയില്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വികാരം രാഹുല്‍ ഗാന്ധിയ്ക്ക് വ്യക്തമായി അറിയാമെന്നും, ഘടകകക്ഷികളുടെ നിലപാടുകളും പരിഗണിക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പ്രധാന ഘടകമെന്നും, ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും ഉള്‍പ്പെടെ ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്നുമാണ് മുരളീധരന്റെ നിലപാട്. എണ്ണം മാത്രമായിരുന്നുവെങ്കില്‍ ഏറെ നേരം മുമ്പേ തന്നെ തീരുമാനം പ്രഖ്യാപിക്കാമായിരുന്നുവെന്നും, കോണ്‍ഗ്രസ് മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതല്ല, യുഡിഎഫ് ആണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധങ്ങള്‍ ആസൂത്രിതമാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. ഇത് സ്വാഭാവിക ജനകീയ പ്രതിഷേധങ്ങളല്ലെന്നും രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി അവര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ അപ്രതീക്ഷിതമായി ആരംഭിച്ച് അതേ വേഗത്തില്‍ അവസാനിച്ചതാണ് ഇതിന് തെളിവെന്നും, ഒരു വിഭാഗം ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനായി പദ്ധതിപൂര്‍വ്വം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതാണെന്നും നേതാക്കള്‍ ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment