Saturday, July 18, 2026
India News

ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്

ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്


പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്ക്ക് ഗുസ്തി ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫൈനലിലെത്തിയ ശേഷമുള്ള ഭാരക്കൂടുതലും ഉത്തേജകവിരുദ്ധ ചട്ടങ്ങള്‍ പാലിക്കാത്തതുമാണ് പ്രധാന ആരോപണങ്ങള്‍.

15 പേജുകളുള്ള നോട്ടീസില്‍, 2026 ജൂണ്‍ വരെ ഒരു മത്സരത്തിലും പങ്കെടുക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്സ് 2024ല്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സരദിവസം രാവിലെ നടത്തിയ ഭാരം പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കപ്പെട്ടത്.

സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ തുടര്‍ന്ന് വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ഹരിയാനയില്‍ എംഎല്‍എയായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ, പാരീസ് ഒളിമ്പിക്സ് അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2028 ഒളിമ്പിക്സിനെ ലക്ഷ്യമാക്കി വീണ്ടും മത്സരരംഗത്തേക്ക് മടങ്ങിവരാനാണ് വിനേഷ് അടുത്തിടെ അറിയിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കാനിരുന്ന ദേശീയ ഓപ്പണ്‍ റാങ്കിംഗ് ഗുസ്തി ടൂര്‍ണമെന്റിന് മുന്നോടിയായി ഫെഡറേഷന്റെ നടപടി താരത്തിന് വലിയ തിരിച്ചടിയായി. ഈ ടൂര്‍ണമെന്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള യോഗ്യത നേടുന്നതിനും നിര്‍ണായകമാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment