Saturday, July 18, 2026
Kerala News

കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി

കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി


കൂത്തുപറമ്പ്: മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുസ്ലിം ലീഗ് സംഘടനാപരമായ നടപടിയെടുത്തു. കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദിനെ ഭാരവാഹി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്ഥാനാര്‍ഥിയായ ജയന്തി രാജന്റെ പരാജയത്തിന് പിന്നാലെയാണ് നടപടി.

നടപടി അംഗീകരിക്കുന്നുവെന്ന് ഷാഹുല്‍ ഹമീദ് പ്രതികരിച്ചു. വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തതെന്നും, താന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി സജീവമായി പ്രചാരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കൃത്യമായ കണക്ക് പരിശോധിച്ചാല്‍ ആരോപണം ഉന്നയിക്കുന്നവരാണ് പ്രതികളാകുകയെന്നും ഷാഹുല്‍ ഹമീദ് ആരോപിച്ചു. ഭാര്യ സ്ഥാനാര്‍ഥിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടത് വൈകാരികമായിരുന്നുവെന്നും, അത് ഉടന്‍ തന്നെ തിരുത്തി പാര്‍ട്ടിയോട് മാപ്പ് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയന്തി രാജന്റെ പ്രചാരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടുനിന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൂടാതെ, നദീറയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ എതിര്‍ സ്ഥാനാര്‍ഥിക്കായി വോട്ട് തേടിയെന്ന ആരോപണവും നിലനില്‍ക്കുന്നു. സംഭവത്തില്‍ യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഷാഹുലിനെതിരെ കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളും മണ്ഡലത്തില്‍ അരങ്ങേറി.


Related News

Comments

No comments yet. Be the first to comment!

Leave a Comment