തിരുവനന്തപുരം: ജീവിതം കോണ്‍ഗ്രസിനായി സമര്‍പ്പിച്ച നേതാക്കളെ പൊതുമധ്യത്തില്‍ അപമാനിക്കുന്ന പ്രവണത പാര്‍ട്ടി സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ടി. സിദ്ദിഖ് വ്യക്തമാക്കി. നിലവില്‍ നടക്കുന്ന സംഭവങ്ങളില്‍ കടുത്ത അമര്‍ഷവും വേദനയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, ആര്‍.സി. എന്നിവരൊക്കെയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാണെന്നും, അവരുടെ ഏകോപിത പ്രവര്‍ത്തനത്തിനായി ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തുകയാണെന്നും സിദ്ദിഖ് വിശദീകരിച്ചു. മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ചിലര്‍ പരിധി ലംഘിച്ച് പെരുമാറുന്നതായി ആരോപിച്ച അദ്ദേഹം, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലക്‌സ് വികൃതമാക്കിയ സംഭവത്തെ അദ്ദേഹം അപലപിച്ചു. തിരഞ്ഞെടുപ്പില്‍ എല്ലാ നേതാക്കളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും, വ്യക്തിപരമായ ആക്രമണങ്ങളും അപമാനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വി.ഡി. സതീശന്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടും ഇത്തരം പ്രവണതകള്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പ്രവര്‍ത്തകര്‍ സംയമനത്തോടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അക്രമപരവും അധിക്ഷേപപരവുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment