Saturday, July 18, 2026
Kerala News

മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന

 മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന

ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിര്‍ണ്ണായകമായ എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ വിളിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്‍ഡ് ഇന്ന് നേരിട്ട് ചര്‍ച്ചകള്‍ നടത്തും.

കേരളത്തില്‍ നിന്നുള്ള നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന നിരീക്ഷകരുടെ കര്‍ശന നിര്‍ദ്ദേശം പരിഗണിച്ചാണ് നേതാക്കളെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവിലിറങ്ങിയത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സമവായ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് എഐസിസി നീക്കം.

ഡല്‍ഹിയിലെ തന്റെ വസതിയിലുണ്ടെങ്കിലും കേരളത്തിലെ ചര്‍ച്ചകളില്‍ കെ.സി. വേണുഗോപാല്‍ ഇതുവരെ പങ്കെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഹൈക്കമാന്‍ഡ് നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് അഭിപ്രായം തേടും. കേവലം എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രം നോക്കാതെ, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം കൂടി മുന്‍നിര്‍ത്തിയാകും ഹൈക്കമാന്‍ഡ് അന്തിമ പ്രഖ്യാപനം നടത്തുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment