Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍. മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശന്‍. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടിയില്‍ ഒരു സതീശന്‍ മാത്രമല്ല, അര്‍ഹരായ ഒട്ടേറെ നേതാക്കളുണ്ടെന്നാണ് സുധാകരന്റെ നിലപാട്.

നേതൃത്വത്തിനിടയിലെ ഈ ഭിന്നത അണികള്‍ക്കിടയിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഇരിട്ടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം പ്രഖ്യാപിച്ചു. നയിച്ചവനെ നയിക്കാന്‍ അനുവദിക്കില്ലെങ്കില്‍ വീട് കയറി വോട്ട് ചോദിച്ച തങ്ങള്‍ക്കും ചിലത് ചെയ്യാനുണ്ട്  എന്ന താക്കീതുമായി പേരാവൂര്‍ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് പ്രചാരണം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അതേസമയം, ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനായി എംപി സ്ഥാനം രാജിവെച്ച് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കരുത് എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സഹയാത്രികര്‍ എന്ന പേരില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. കെ.സിയെ എംപിയാക്കിയത് മുഖ്യമന്ത്രിയാകാനല്ലെന്നും അതിമോഹം ആപത്താണെന്നും ബാനറുകളില്‍ കുറിച്ചിട്ടുണ്ട്. എ.ഡി. തോമസിനെ ജയിപ്പിച്ചത് രാജിവെക്കാനല്ലെന്ന വിമര്‍ശനവും ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ഉന്നയിക്കുന്നു. വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം പാര്‍ട്ടിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.






Related News

Comments

No comments yet. Be the first to comment!

Leave a Comment