കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. ഈ തോല്‍വി പിണറായി വിജയനെതിരായ വ്യക്തമായ ജനവിധിയാണെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ ഭരണശൈലി ഏകാധിപത്യ സ്വഭാവമുള്ളതായിരുന്നുെന്നും, അദ്ദേഹത്തിന്റെ ഭാഷയും സമീപനവും ഒരു നല്ല ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു. ഇത്തവണ എല്‍ഡിഎഫിനുവേണ്ടിയല്ല, ഒരു വ്യക്തിക്കുവേണ്ടിയാണ് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ യോജിച്ച വ്യക്തിയല്ലെന്നും, അതിനുള്ള പ്രാപ്തി അദ്ദേഹത്തിനില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. തുടര്‍ഭരണം എന്ന ആശയം ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ലെന്നും, ആരാലും ചോദ്യം ചെയ്യപ്പെടരുതെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണ് ഏറ്റെടുക്കേണ്ടതെന്നും, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനായിരിക്കണം എന്ന തത്വം ലംഘിക്കപ്പെട്ടുവെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ പങ്ക് പോലും സംശയിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments
No comments yet. Be the first to comment!
Leave a Comment