Saturday, July 18, 2026
India News

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; രാജിവെക്കില്ലെന്ന് മമ്ത

ബിജെപിക്കെതിരെ  ഗുരുതര ആരോപണങ്ങള്‍; രാജിവെക്കില്ലെന്ന് മമ്ത


പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൗണ്ടിംഗ് സെന്ററുകള്‍ ഹൈജാക്ക് ചെയ്തതായും സി ആര്‍ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവര്‍ത്തിച്ചതായും മമത ആരോപിച്ചു.

താന്‍ രാജിവെക്കില്ലെന്നും ലോക് ഭവനിലേക്ക് പോകില്ലെന്നും മമത വ്യക്തമാക്കി. രാജി ആവശ്യപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തോറ്റിട്ടില്ലെന്നാണ് മമതയുടെ നിലപാട്. നൂറിലേറെ സീറ്റുകളില്‍ ക്രമക്കേടുകള്‍ നടന്നതായും ഇത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.

കേന്ദ്രസേനകള്‍ ഇതുവരെ ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും, തനിക്കെതിരെ മര്‍ദനവും അപമാനവും ഉണ്ടായതായും മമത പറഞ്ഞു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതപരമായി പെരുമാറിയാല്‍ ജനങ്ങള്‍ക്ക് നീതി എങ്ങനെ ലഭിക്കുമെന്ന് അവര്‍ ചോദിച്ചു. യഥാര്‍ത്ഥ വില്ലന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മമത കുറ്റപ്പെടുത്തി.

ഇന്ത്യ ബ്ലോക്ക് ഐക്യത്തോടെ ശക്തമായി പോരാടുമെന്ന് മമത വ്യക്തമാക്കി. ഇതിനായി ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ 10 അംഗ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment