Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ കടുത്ത മത്സരം; ഡല്‍ഹിയില്‍ നിര്‍ണായക യോഗം

 മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ കടുത്ത മത്സരം; ഡല്‍ഹിയില്‍ നിര്‍ണായക യോഗം


 തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആര്‍ക്ക് ലഭിക്കുമെന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. നിരീക്ഷകരെ ഇന്ന് തന്നെ നിയമിക്കാനുള്ള സാധ്യതയുണ്ടെന്നും, ഓണ്‍ലൈന്‍ യോഗവും ചേരാനിടയുണ്ടെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്.

നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം നേടാമെന്ന ആത്മവിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍. അതേസമയം ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കി വി ഡി സതീശന്‍ വിഭാഗവും രംഗത്തുണ്ട്. അനുഭവപരിചയം മുന്നോട്ടുവച്ച് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം ശക്തമാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന നിലപാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശനും വ്യക്തമാക്കി. ഇതിനിടെ, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നിര്‍ണായകമായ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും.

ഇതിനിടെ, മുസ്ലിം ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച മുന്നണി തല ചര്‍ച്ചകളും ആരംഭിച്ചു. മന്ത്രിസഭയിലെ വകുപ്പുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് ലഭിക്കാമെന്ന സൂചനകളുണ്ട്. ലീഗിന് ആരോഗ്യം പോലുള്ള പ്രധാന വകുപ്പുകളില്‍ ഒന്നും, ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ആദ്യമായി മത്സരിച്ച് വിജയിച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന നിലപാടും പരിഗണനയിലാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധിത്വം ഉറപ്പാക്കണമെന്നും മുസ്ലിം ലീഗ് നേതാവ് സാദിക്കലി ശിഹാബ് തങ്ങളുടെ ആവശ്യമായി ഉയര്‍ത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment