Saturday, July 18, 2026
Kerala News

മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്

 മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്


തൃത്താല നിയമസഭാ മണ്ഡലത്തില്‍ മന്ത്രി എം.ബി. രാജേഷ് തോല്‍വി സമ്മതിച്ചു. ആറാം റൗണ്ടില്‍ തന്നെ തോല്‍വി ഉറപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിജയിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച എം.ബി. രാജേഷ്, മന്ത്രിമാര്‍ തോല്‍ക്കുന്നത് പുതുമയല്ലെന്നും ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്, സമരമുഖത്ത് തുടരും എന്നും പ്രതികരിച്ചു. തൃത്താലയില്‍ വിഡി ബല്‍റാം വന്‍ മുന്നേറ്റമാണ് തുടരുന്നത്.


സംസ്ഥാനതലത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്ന് യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. നിലവില്‍ 96 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍, എല്‍ഡിഎഫ് 41 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. എന്‍ഡിഎ മൂന്ന് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നിലായിരുന്നെങ്കിലും, പിന്നീട് പിണറായി വിജയന്‍ ലീഡ് നേടി. തുടക്കത്തില്‍ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്നീട് മുന്നേറ്റം കൈവരിച്ചു. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 12 സീറ്റുകളിലും പിന്നിലാണ്.

സംസ്ഥാനത്തുടനീളം 140 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ട്ടി ആസ്ഥാനങ്ങളില്‍ തത്സമയ ഫലങ്ങള്‍ അറിയാന്‍ എല്‍ഇഡി വാളുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment