Saturday, July 18, 2026
Kerala News

വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്‌ലെക്‌സുകള്‍; കോണ്‍ഗ്രസില്‍ വിവാദം

 വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്‌ലെക്‌സുകള്‍; കോണ്‍ഗ്രസില്‍ വിവാദം


എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച ഫ്‌ലെക്‌സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ കോണ്‍ഗ്രസിനകത്ത് വിവാദം ഉയര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്‌ലെക്‌സ്‌ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥാപകരുടെ പേരോ മറ്റ് വിവരങ്ങളോ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വി.ഡി. സതീശനുമായി അടുത്ത ബന്ധമുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള മേഖലയായതിനാല്‍, ബോര്‍ഡിന് പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികളാണോ എന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍, ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകള്‍ക്കകം തന്നെ നീക്കം ചെയ്തു. നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്നാണോ ഫ്‌ലെക്‌സ് സ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കുകയാണെന്ന് മൂവാറ്റുപുഴയിലെ നേതാക്കള്‍ അറിയിച്ചു.

അതേസമയം, വണ്ടൂരില്‍ സ്ഥാപിച്ച ചില ഫ്‌ലെക്‌സുകള്‍ കീറി നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫ്‌ലെക്‌സുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത വര്‍ധിക്കുന്നുവെന്ന സൂചനകള്‍ ഉയരുന്നതിനിടെ, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment