തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം അധികനാള്‍ തുടരേണ്ടി വരില്ലെന്ന വിശദീകരണവുമായി കെഎസ്ഇബി. നിലവില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങിയത് വലിയ ആശ്വാസമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ടും പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള കരാര്‍ പ്രകാരം 150 മെഗാവാട്ടും ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. വേനല്‍ മഴ സജീവമായതോടെ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.
മെയ് ആദ്യവാരം സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെങ്കിലും അപ്പോഴേക്കും പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി നേരത്തെ അപേക്ഷിച്ച 250 മെഗാവാട്ട് വൈദ്യുതി കൂടി വരും ദിവസങ്ങളില്‍ ലഭ്യമാകും. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ അരമണിക്കൂര്‍ വരെ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചത്.
അതേസമയം, വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള പീക്ക് അവറിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡിംഗിലേക്ക് നീങ്ങേണ്ടി വന്നതെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു. വൈദ്യുതി വിതരണ-പ്രസരണ ശൃംഖലയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പത്ത് വര്‍ഷത്തെ വൈദ്യുതി മിച്ചാവകാശവാദങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് പെട്ടെന്നുള്ള ഈ നിയന്ത്രണത്തെ ജനങ്ങള്‍ കാണുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment