Saturday, July 18, 2026
Kerala News

നിതിന്‍ രാജ് മരണം: സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

 നിതിന്‍ രാജ് മരണം: സംഗീത നമ്പ്യാര്‍ക്ക് ജാമ്യം


കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ സംഗീത നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സംഗീത അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായി. തുടര്‍ന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഇതുവരെയും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നും, ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാനാണ് റാമിന്റെ നീക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്യുകയാണെന്ന് നിതിന്‍ രാജിന്റെ കുടുംബം ആരോപിച്ചു.

ഇതിനിടെ, നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് വ്യാപക പ്രതിസന്ധികള്‍ക്ക് കാരണമായി. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള സമരമാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കിയപ്പോള്‍, സമരം ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ പല സ്ഥലങ്ങളിലും കടകള്‍, ബാങ്കുകള്‍, മാളുകള്‍ എന്നിവ ബലമായി അടപ്പിച്ചു. കൊല്ലം ചവറയില്‍ എസ്എസ്എല്‍സി വാല്യുവേഷനിലേക്ക് പോകുകയായിരുന്ന അധ്യാപകരുടെ വാഹനം തടഞ്ഞു. ആലപ്പുഴയില്‍ ഒരു കടയില്‍ കയറി വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. ഗവിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ടൂറിസ്റ്റ് ബസും തടഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment