Saturday, July 18, 2026
India News

എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം

എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി;  സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം

ന്യൂഡല്‍ഹി:  രാജിവെച്ച എംപിമാരുടെ ലയനം രാജ്യസഭ അംഗീകരിച്ചതോടെ ആം ആദ്മി പാര്‍ട്ടി (എഎപി) കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍. എംപിമാരുടെ കൂറുമാറ്റത്തിനെതിരെ പാര്‍ട്ടി സമര്‍പ്പിച്ച അയോഗ്യതാ നിവേദനം രാജ്യസഭാ ചെയര്‍മാന്‍ ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ട്.

എംപിമാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കൂറുമാറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം. ഇതിനോടകം തന്നെ ദേശീയ നേതൃത്വം പ്രമുഖ അഭിഭാഷകരില്‍ നിന്നും നിയമപദേശം തേടിക്കഴിഞ്ഞു. ആറ് എംപിമാര്‍ പാര്‍ട്ടി വിട്ടതില്‍ പഞ്ചാബില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാരുടെ വസതികളിലേക്ക് ഇന്ന് എഎപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

അതേസമയം, ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നത മുതലെടുത്ത് കൂടുതല്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈ നീക്കം മുന്‍കൂട്ടി കണ്ട്, നിലവിലുള്ള എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് എഎപി കേന്ദ്ര നേതൃത്വം.



Related News

Comments

No comments yet. Be the first to comment!

Leave a Comment