Saturday, July 18, 2026
Kerala News

മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് ദുരന്തം:   കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അഭിജിത്ത് (27), വിഷ്ണു വിനോദ് (35), ഗിരീഷ് (42), സുരേഷ് (50) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 17 ആയി ഉയര്‍ന്നു.

ഏപ്രില്‍ 21-നാണ് തൃശൂര്‍ പൂരത്തിന് മുന്നോടിയായി വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്നതിനിടെ മുണ്ടത്തിക്കോട്ടെ നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയതും കത്തിക്കരിഞ്ഞതും പരിശോധന അതീവ സങ്കീര്‍ണ്ണമാക്കിയിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് ഒടുവില്‍ സ്ഥിരീകരണം നടത്തിയത്. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെയുള്ളവരാണ് ഈ വലിയ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment