Saturday, July 18, 2026
Kerala News

ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

 ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി


ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മേരിക്കുട്ടിയെയും മകന്‍ റെജിയെയും കഴിഞ്ഞ ഒരുമാസമായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തി.

മേരിക്കുട്ടിയും റെജിയും കൂടാതെ ഇളയ മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയും സഹോദരനും എവിടെയെന്ന ചോദ്യത്തിന് ഇളയ മകന്‍ പല തരത്തിലുള്ള പരസ്പരവിരുദ്ധ മറുപടികള്‍ നല്‍കിയതോടെ സംശയം ശക്തമായി. ഇതിനെ തുടര്‍ന്ന് മേരിക്കുട്ടിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ മാസം 2 മുതല്‍ ഇരുവരെയും കാണാതായിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഇളയ മകന്‍ ഓടി രക്ഷപ്പെട്ടതും സംശയങ്ങള്‍ക്ക് ഇടയാക്കി.

എന്നാല്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കാണാതായ മേരിക്കുട്ടിയുടേയും റെജിയുടേയുംതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി വിശദമായ പരിശോധന നടത്തിയതിന് ശേഷമേ സംഭവത്തില്‍ വ്യക്തത ഉണ്ടാകൂ.


Related News

Comments

No comments yet. Be the first to comment!

Leave a Comment